ലോകമെങ്ങും നിന്നു ലോഗോസ് ക്വിസ്സിന് തയ്യാറാകുന്നവര്‍ക്കായുള്ള മൊബൈൽ ആപ്പിന്‍റെ നാലാം വെര്‍ഷനിൽ പുതിയ 2021 ലെ പാഠ ഭാഗങ്ങൾക്ക് ഉത്തരം നൽകി സമ്മാനവും നേടാം പരീക്ഷക്ക് തയ്യാറുമാകാം. 2021ലേ വചന ഭാഗത്തെ ആസ്പദമാക്കിയുള്ള നിരവധി ചോദ്യങ്ങളാണ് മൊബൈൽ അപ്പിലുള്ളത്. ഗെയിം കളിച്ചുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളി തന്നെ 19-ാം തിയ്യതി നടക്കുന്ന ലോഗോസ് ഇപ്പൊൾ ക്വിസ്സിന് തയ്യാറുമാകാം.
2017 -മുതല്‍ പുറത്തിറക്കാനാരംഭിച്ച ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വിസ്സിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മത്സരിക്കുന്നത്. പത്തു ചോദ്യങ്ങളുടെ അഞ്ചു റൗണ്ട് വീതമുള്ള 23 ഭാഗങ്ങളായിട്ടാണ് ഈ ക്വിസ്സ് ആപ്പിനെ ക്രമീകരിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയുടെ മാതൃകയിൽ തന്നെയുള്ള ഇരുനൂറു ചോദ്യങ്ങൾ അടക്കം മൊത്തം 1610 ചോദ്യങ്ങളാണ് ഉപയോക്താവിന് പ്രയോജനപ്പെടുത്തുവാനായി ഉള്ളത്. ഘട്ടം ഘട്ടമായി ലഭ്യമാകുന്ന ചോദ്യങ്ങളിലെ, അവസാന റൗണ്ടിൽ ലോഗോസ് പരീക്ഷയുടെ അതേ മാതൃകയിൽ തന്നവും പ്രഭാഷകൻ മുതലുള്ള പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുടെ ഭാഗവും മർക്കോസ് സുവിശേഷത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളും, ലേഖനഭാഗത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുമുണ്ട്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിലധികം പേർ കഴിഞ്ഞ പ്രാവശ്യം ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും തൽസമയം അവരുടെ വിജയികളെ കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരം ലത്തീൻ അതിരൂപത യിൽ നിന്നും 30957 പോയിൻറ്മായി വവ്വാമൂല ഇടവകയിൽ നിന്നുള്ള ഗ്രേസി തോമസ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് കാഞ്ഞിരംപാറ ഇടവകയിൽ നിന്നുള്ള മേഴ്സി സി. യും, മൂന്നാം സ്ഥാനത്തിന് നന്ദൻകോട് ഇടവകയിലുള്ള സ്നേഹ ആൻ റോളിനും അർഹയായി. അതിരൂപതയിൽ നിന്നും ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഇവർക്ക് സമ്മാനം നൽകും.
നിമിഷങ്ങൾക്കുള്ളിൽ, ആദ്യശ്രമത്തിൽ തന്നെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കൂടുതൽ പോയിൻറ് ലഭിക്കത്തക്ക രീതിയിലാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ഓണലൈനായി ലോഞ്ച് ചെയ്ത ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
http://(https://play.google.com/store/apps/details?id=com.logosquizapp.LAT2k18)
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അജപാലന ശുശ്രൂഷയും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്നാണ് ഈ സാങ്കേതിക സംവിധാനം ഒരുക്കുന്നത്.