തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്. റെവ. ഡോ. തോമസ് ജെ നെറ്റോ പിതാവ് വലിയതുറ ഇടവകയിൽ കടലാക്രമണത്തിൽ ഭവനം നഷ്ട്ടപ്പെട്ട് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്ന 230 തിൽ പരം കുടുംബങ്ങളെ സന്ദർശിച്ചു. കർക്കട മാസങ്ങളിൽ സംഭവിക്കുന്ന അതിശക്തമായ കടലാക്രമണത്തിൽ ഭവനം ഉപജീവന മാർഗ്ഗങ്ങൾ മുതലായവ നഷ്ട്ടപെട്ട് വർഷങ്ങളായി ക്യാമ്പിൽ കഴിയുന്നവരെയാണ് സന്ദർശിച്ചത്.
നിലവിൽ 80 ഓളം കുടുംബങ്ങളാണ് ക്യാമ്പിൽ മാത്രമായി കഴിഞ്ഞുവരുന്നത്. ക്യാമ്പുകളിൽ അല്ലാതെ തന്നെ 150 തിൽ പരം കുടുംബങ്ങൾ കുട്ടികളുടെ പഠന സ്വകാര്യത്തിനും മുതിർന്ന പെൺകുട്ടികൾ ഉള്ള കുടുംബങ്ങളും താമസ ബുദ്ധിമുട്ടുകൾ കണ്ടുകൊണ്ട് വാടക വീടുകളിൽ താമസിച്ചു വരുന്നു.
ക്യാമ്പുകളിൽ ആയിരിക്കുന്നവരുടെ വിഷമതകൾ കേൾക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്ത പിതാവ് രൂപതയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടുന്ന നടപടികൾ ഉടനടി തന്നെ നിർവഹിക്കുമെന്നു ഉറപ്പ് നൽകുകയും ചെയ്തു.
ക്യാമ്പുകളിൽ അല്ലാതെ തന്നെ ബന്ധുക്കളുടെ ഭവനങ്ങളിൽ അഭയം തേടിയിരിക്കുന്നവരും 155 ഓളം കുടുംബങ്ങൾക്ക് ടി. എസ്.എസ്.എസ്. ൻ്റെ സഹായത്തോടെ 230 ഓളം ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു.
അഭിവന്ദ്യ നെറ്റോ പിതാവ്, ഫൊറോന വികാരി ഹൈസന്ത് അച്ഛൻ്റെയും, ഇടവക വികാരിമാരായ റോഡ്രിഗസ് അച്ഛൻ്റെയും അഷ്ലിൻ ജോസ് അച്ഛൻ്റെയും സാന്നിധ്യത്തിൽ തീരശോഷണം സംഭവിക്കുന്ന ഇടങ്ങളും സന്ദർശിച്ചു.