തിരുവനന്തപുരം: 2026 ഫെബ്രുവരി 9 മുതൽ 11 വരെ തിരുവനന്തപുരത്തെ ഗവൺമെന്റ് കോളേജ് ഫോർ വിമനിൽ നടക്കുന്ന ദേശീയ ഗവേഷണ സമ്മേളനത്തിലും കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോ 2026-ലും മരിയൻ എഡ്യൂസിറ്റി പങ്കെടുത്തു. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു എക്സ്പോ ഉദ്ഘാടനം ചെയ്തു. മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ ഫാക്കൽറ്റി അംഗങ്ങളും വിദ്യാർത്ഥികളും അക്കാദമിക്, ഗവേഷണ സംരംഭങ്ങൾ പ്രദർശിപ്പിച്ചു, ഇത് സ്ഥാപനത്തിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ഥാനമുറപ്പിക്കുന്നതിന് സഹായകരമാകും. മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ പങ്കാളിത്തം കോളേജ് പിആർഒ രാഹുൽ ആർ. എസ്., ഡോ. വിജയലക്ഷ്മി, ഡോ. റാണി വി, മിസ്റ്റർ ജസ്റ്റിൻ ജെ.എസ്, മിസ്റ്റർ ഷെൽട്ടൺ ജോസഫ് എന്നിവർ എക്സ്പോയിൽ കോളേജിന്റെ പ്രവർത്തനങ്ങളുടെ ഫലപ്രദമായ പ്രാതിനിധ്യവും സംഘാടനവും ഏകോപിപ്പിച്ചു.

