കഴക്കൂട്ടം: മരിയൻ ബിസിനസ്സ് സ്‌കൂളിന്റെ നാഷണൽ ലെവൽ ബിസിനസ് ഫെസ്റ്റ് ‘മാഗ്നം 1.0’ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എഡ്വിൻ എ ജി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് ഇത്തരം മേളകൾ വളരെ സഹായകരമാണെന്നും അതിനാൽ ക്ലാസുകളിൽ ഒതുങ്ങിക്കൂടാതെ ലോക പരിജ്ഞാനം സ്വായത്തമാക്കുന്ന വിവിധയിനം പരിപാടികളിൽ പങ്കെടുത്തു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
മരിയൻ എൻജിനിയറിങ് കോളേജ് മാനേജർ റവ.ഡോ. ജോൺ എ ആർ, പ്രിൻസിപ്പൽ ഡോ. അബ്ദുൽ നിസാർ, വകുപ്പ് മേധാവി ഡോ. ഷിബുലാൽ, ഫെസ്റ്റ് കോ ഓർഡിനേറ്റർ ശരണ്യ സത്യനേശൻ, അമൽ ജെ എസ്, ഹൃദ്യ ഹിജിനസ്, കോളേജ് പി ആർ ഓ രാഹുൽ ആർ എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ കോളേജുകളിൽ നിന്ന് 350-ൽപരം വിദ്യാർത്ഥികളും ബിസിനസ് ഫെസ്റ്റിൽ പങ്കെടുത്തു. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് – സ്കൂൾ ഓഫ് മാനേജ്‌മെന്റ് ഓവറോൾ ചാമ്പ്യന്മാരായി.

