മംഗലപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ്. വിൻസെന്റ് സെമിനാരിയിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. ദിനാചരണ പ്രവർത്തനങ്ങൾക്ക് ആർച്ച്ബിഷപ്പ് എമരിത്തൂസ് ഡോ. സൂസപാക്യം നേതൃത്വം നൽകി. പരിസ്ഥിതിയോടും ഭൂമിയിലെ ജീവജാലങ്ങളോടും കരുതൽ ഉണ്ടാകേണ്ടവരാണ് നാം ഓരോരുത്തരുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പരിസ്ഥിതി ദിന സന്ദേശം നൽകിയതിനെത്തുടർന്ന് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. സെമിനാരി റെക്ടർ ഫാ. ആൻഡ്രൂസ് കോസ്മോസ്, ഫാ. മരിയ ജെബിൻ, ഫാ. വർഗീസ് ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.