സൂസപാക്യം പിതാവിന്‍റെ 32-ാം മെത്രാഭിഷേക വാര്‍ഷികം ഫെബ്രുവരി 2 ന് പതിവുപോലെ നിരാഘോഷം നടത്തും. സമർപ്പിതർക്കായുള്ള ദിവസമായി ആചരിക്കുന്ന അന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിരൂപതാ സിനഡ് സമിതിയുടെ സാന്നിധ്യത്തിൽ സാഘോഷമായ ദിവ്യബലി നടക്കും. വൈകുന്നേരം 4 മണിക്ക് സെന്‍റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്ക് സൂസപാക്യം മെത്രാപ്പൊലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും വികാരി ജനറൽ മോൺ. സി. ജോസഫച്ചനുമുപ്പെടെയുള്ളവര സഹകാര്‍മ്മികരായിരിക്കും. ദിവ്യബലി പൊതുജനങ്ങള്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സ്ട്രീം ചെയ്യും.