ലഹരി വിമുക്ത പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് വള്ളവിള ഇടവക. കഴിഞ്ഞ മാസം 28- ന് തുടക്കം കുറിച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊല്ലംകോട് ഡി. വൈ. എസ്. പി ഉത്ഘാടനം ചെയ്തു. ഇടപ്പാട്, തഥൈവപുരം, വള്ളവിള മേഖലകളിൽ നടക്കുന്ന ലഹരി പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വള്ളവിള ഇടവക വികാരി ഫാ. റിച്ചാർഡിനൊപ്പം ഇടവക കൗൺസിൽ അംഗങ്ങളും പ്രദേശത്തെ മറ്റു സമുദായ അംഗങ്ങളും, അതിരൂപത ടി. എസ്. എസ്. എസ് ഗ്രാമദീപം ലഹരി വിരുദ്ധ പദ്ധതിയും ചേർന്നാണ് നേതൃത്വം നൽകുന്നത്.
ഇടവക തലത്തിൽ നടത്തിയ അവബോധന ക്ലാസ്സുകളുടെ ഫലമായി കൈകൊണ്ട തീരുമാനത്തിന് കൊല്ലംകോട് മുനിസിപാലിറ്റി, പോലീസ്, വാർഡ് കൗൺസിലേഴ്സ് എന്നിവർ പിന്തുണയുമായി എത്തി. ഒരാഴ്ചയായി ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്ന ലഹരി വിരുദ്ധ റാലിയും അവബോധന ക്ലാസുകളും വരും ദിവസങ്ങളിലും തുടരുമെന്നും ഗ്രാമ ദീപം പദ്ധതിയുടെ ഭാഗമായി തെരുവ് നാടകവും, വള്ളവിള മുതൽ പൊഴിയൂർ വരെ ഇടവക ജനങ്ങളെ അണിനിരത്തി ഇരുചക്ര വാഹന റാലിയും സംഘടിപ്പിച്ചിട്ടുള്ളതായി ഇടവക വികാരി അറിയിച്ചു.