രാജ്യത്തെ ആദ്യ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദിൽ നിന്ന്, കേരളത്തിൽ നിന്നും ആദ്യമായി അശോക ചക്ര ഏറ്റു വാങ്ങിയ ആൽബി ഡിക്രൂസ് (87) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദേഹത്തിന്റെ വസതിയിൽ ഇന്ന് അന്തരിച്ചു. സംസ്കാര ചടങ്ങുകൾ നാളെ (07.06.23) രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ തീരദേശ ഗ്രാമത്തിലെ ചെറിയതുറ അസംപ്ഷൻസ് ദേവാലയത്തിൽ നടക്കും. അതിന് മുൻപ് കരസേന വിഭാഗം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു അഭിവാദ്യം അർപ്പിക്കും.
60 പതുകളിൽ നാഗ കലാപകാരികളുമായി നടന്ന ആഭ്യന്തര യുദ്ധത്തിൽ കാട്ടിയ അസാമാന്യ ധീരത പരിഗണിച്ചാണ് രാജ്യം അശോക ചക്ര നൽകി അദ്ദേഹത്തെ ആദരിച്ചത്. 1962 ഏപ്രിൽ 30 ന് ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ ആദ്യ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദാണ് ലാൻസ് നായ്ക് ആൽബിക്ക് അശോക ചക്ര സമ്മാനിച്ചത്. പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റുവും ചടങ്ങിൽ അദ്ദേഹത്തെ അഭിനന്ദിച്ചു.
ആസ്സാം റൈഫിൽസിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് ആൽബി നാഗ കലാപകാരികളുമായുള്ള പോരാട്ടത്തിൽ പങ്കെടുത്തത്. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം ആൽബി തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ ചെറിയതുറയിൽ കുടുംബ വീട്ടിൽ താമസിക്കയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് (06.05.23) രാവിലെ 7.30 ന് അന്തരിച്ചു.
ഭാര്യ മെറ്റിൽഡ, മക്കൾ: ഗ്ലാടിസ്റ്റൺ, ശോഭ, ഇഗ്‌നേഷ്യസ്, മരുമക്കൾ: ഹേസൽ, വർഗീസ്, റൂബിനെറ്, ചെറുമക്കൾ : നോയൽ, ജൂഢിത്, ജുബിൻ, നവോമി.