കുമാരപുരം: സമുദായ ദിനാചരനത്തോണനുബന്ധിച്ച് പേട്ട ഫെറോനയിൽ അൽമായ സംഗമം നടന്നു. ഡിസംബർ 3 ഞായറാഴ്ച പെറോനയിലെ 13 ഇടവകകളിലെയും അല്മയ പ്രതിനിധികളെ ഉൾപ്പെടുത്തി നടന്ന സംഗമത്തിൽ ലത്തീൻ സമുദായം നേരിടുന്ന വെല്ലുവിളികളും അടിയന്തിരമായി ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും ചർച്ചാ വിഷയമായി.
കുമാരപുരം ഇടവകയിൽ നടന്ന അൽമായ സംഗമം ഫെറോന വികാരി ഫാ. റോബിൻസൺ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ ശ്രീമതി ഷീൻ സാബു സ്വാഗതം പറഞ്ഞ പറഞ്ഞ ഉദ്ഘാടന സമ്മേളനത്തിൽ കെ.എൽ.സി.എ. അതിരൂപത പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ, പേട്ട ഫെറോന പ്രസിഡന്റ് ശ്രീ. റ്റി.എസ്. ജോയ് എന്നിവർ ആശംസകളർപ്പിച്ചു. ഫെറോന സെക്രട്ടറി ശ്രീമതി ഗേളി ജൂസ റിപ്പോർട്ടവതരനം നടത്തി. സമ്മേളനത്തിൽ 13 ഇടവകകളിലെയും സാമൂദായികമായും സമൂഹികമായും മികച്ച പ്രവർത്തനം കാഴ്ചവച്ച 13 അംഗങ്ങളെ ആദരിച്ചു. എഴുപത്തിയഞ്ചിലധികം പേർ പങ്കെടുത്ത സംഗമത്തിൽ ഫെറോന ആനിമേറ്റർ ശ്രീമതി ശോഭ കൃതജ്ഞതയർപ്പിച്ചു.