തിരുവനന്തപുരം : മെത്രാഭിഷേക വേദിയുടെ പന്തൽ കാൽനാട്ടു കർമ്മം നടന്നു. നിയുക്ത മെത്രാപ്പോലീത്ത തോമസ്.ജെ.നെറ്റോയുടെ മെത്രാഭിഷേകത്തിനായി ചെറുവെട്ടുകാട് സെൻറ്. സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ വേദിയുടെയും പന്തലിൻറെയും കാൽനാട്ടു കർമ്മം നടന്നു. വെട്ടുകാട് ഇടവക വികാരി ഫാ.ജോർജ് ഗോമസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ.റോഡ്രിഗസ് കുട്ടി, ഫാ.ഡീജോ പത്രോസ്, ഫാ.ഡാർവിൻ പീറ്റർ, ഫാ.ജോൺ ഡാൽ, ഫാ.ആന്റോ ഡിക്സൺ , ശംഖുമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി, മെത്രാഭിഷേക സംഘടക സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും പ്രതിനിധികളും കർമ്മത്തിൽ പങ്കെടുത്തു.
മെത്രാഭിഷേകത്തിനു വേണ്ടി 120 അടി വലുപ്പമുള്ള മുഖ്യവേദിയുടെയും 150 ഗായകർ അടങ്ങുന്ന ഗായകസംഘത്തിനുള്ള വേദിയുടെയും നിർമ്മാണങ്ങളാണ് ഇപ്പോൾ ആരംഭിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻറെ നേതൃത്വത്തിൽ സെൻറ്. സെബാസ്റ്റ്യൻ ഗ്രൗണ്ട് വൃത്തിയാക്കൽ പുരോഗമിക്കുകയാണ്