“കാറ്റിനരികെ” എന്ന മലയാള സിനിമ വരുന്ന ഏപ്രിൽ 4-ാം തിയ്യതി പ്രൈം റീൽസിലൂടെ പ്രദർശനത്തിനെത്തുന്നു. കപ്പുച്ചിൻ വൈദീകരായ റോയ് കാരയ്ക്കാട്ടിൻ്റെ സംവിധാനത്തിൽ തിരുവനന്തപുരം അതിരൂപതയിലെ വേളി ഇടവകാംഗമായ ഫാ. ആന്റണിയുടെ കഥയിലുമാണ് കാറ്റിനരികെ എന്ന സിനിമാ രൂപപ്പെട്ടത്. ദൃശ്യ ഭംഗിയോടും സങ്കേതിക മികവോടും ചിത്രീകരിച്ച് കുടുംബമെന്ന വൈകാരികതയുടെ മൂല്യത്തെ അവതരിപ്പിക്കുന്ന രസകരമായ സിനിമയാണിത്.
44-ാമത് ഫിലിംക്രിട്ടിക്സ് അവാർഡിൽ നവാഗത സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം സിനിമയ്ക്ക് ലഭിചിട്ടുണ്ട്.
ഈ വൈദികരുടെ ആദ്യ സംരംഭമായ “The Last Drop” എന്ന ഹൃസ്വചിത്രം ഏറെ അനുവാചക ശ്രദ്ധനേടിയിരുന്നു. ബംഗാളിലുൾപ്പെടെയുള്ള മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ 4 ന് Prime Reels എന്ന OTT പ്ലാറ്റ് ഫോമിൽ ‘ കാറ്റിനരികെ എന്ന സിനിമ റിലീസ് ചെയ്യുന്നു. Prime Reels എന്ന സൈറ്റ് ഗൂഗിളിൽ എടുക്കുക. അതിൽ Now Showing എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ‘ കാറ്റിനരികെ ‘ എന്ന സിനിമ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫോൺ നമ്പറും ഇമെയിൽ ഐഡി നൽകി രജിസ്റ്റർ ചെയ്യണം. അത് കഴിഞ്ഞാൽ സിനിമ ബുക്ക് ചെയ്യാനും കാണാനും അവസരം ഉണ്ടാകും. പാസ്സ്‌വേർഡ് മറക്കാതെ സൂക്ഷിക്കണം. സിനിമ ബുക്ക് ചെയ്ത് കാണുകയും അഭിപ്രായം അറിയിക്കുക. കുടുബത്തിന് ഒരുമിച്ച് കാണാവുന്ന ഈസ്റ്റർ വിരുന്നാണ്’ കാററിനരികെ ’ എന്ന രസകരമായ സിനിമ.