സ്വർഗ്ഗാരോഹണ തിരുനാൾ ദിവസം പ്രവാസികൾക്കായി പ്രത്യേക ദിവ്യബലി നടത്തിയപ്പോള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്ന് ആയിരത്തോളം പേര്. തിരുവനന്തപുരം ലത്തീൻ അതിരൂപത ഭദ്രാസന ദേവാലയത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിൻറെ മുഖ്യകാർമികത്വത്തിലാണ് പ്രത്യേക ദിവ്യബലി നടന്നത്.
വിദേശത്തുള്ളവർക്ക് വേണ്ടിയാണ് പ്രത്യേകമായി ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ സമയം തിരഞ്ഞെടുത്തതും, ആ വിവരം ജനങ്ങളിലെത്തിച്ചതും. തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മീഷൻ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ തത്സമയം സ്ട്രീം ചെയ്ത ദിവ്യബലിയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വലിയ ഒരു സംഘം പ്രവാസികള്‍ പങ്കെടുക്കുകയും ചെയ്തു. പ്രാവാസികാര്യ കമ്മിഷന് സെക്രട്ടറി ഫാ. ജോണ്‍ ഡാള്‍, ഇംഗ്ലണ്ടിലെ പ്രവാസികളുടെ ചാപ്ളിനായ ഫാ. ജോണ്സന് അലക്സാണ്ടര്‍, ഫാ, സാബാസാ ഇഗ്നേഷ്യസ് എന്നിവരും പങ്കെടുത്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രൂഷ സമിതിയും പ്രവാസികൾക്ക് വേണ്ടിയുള്ള കമ്മീഷനും ഒരുമിച്ചു ചേർന്നാണ് ദിവ്യബലി സംഘടിപ്പിച്ചത്.