പാളയം: പാളയം ഫെറോനയിൽ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ പ്രവാസി അഭയാർത്ഥി ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഇടവകകളിൽ പ്രത്യേക ദിവ്യബലിയും കാരുണ്യപ്രവർത്തികളും നടന്നു. തൃക്കണ്ണാപുരം ഇടവകയിൽ നടന്ന ചടങ്ങിൽ, ജൂബിലി ഭവന നിർമ്മാണ പദ്ധതിയിലെ ഗുണഭോക്താവിന് 10,000 രൂപയുടെ ധനസഹായം കൈമാറി. പ്രവാസി അഭയാർത്ഥി ദിനത്തിൽ പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപ്രവർത്തി സംഘടിപ്പിച്ചത്. വിവിധ ഇടവകകളിലെ വൈദികരും വിശ്വാസികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.


