ആഴാകുളം: കോവളം ഫെറോന ബിസിസി സമിതി ബിസിസി ലീഡേഴ്സിനായി നേതൃപരിശീലനം നടത്തി. സെപ്തംബർ 13 ഞായറാഴ്ച ആഴാകുളം ഫെറോന സെന്ററിൽ നടന്ന പരിപാടിയിൽ ഫെറോന വൈദിക കോഡിനേറ്റർ ഫാ. ആന്റണി ദാസ് അധ്യക്ഷത വഹിച്ചു. അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സനീഷ് “ക്രിസ്തീയ നേതൃത്വം ബിസിസിയിലൂടെ” എന്ന വിഷയം ആസ്പദമാക്കി ക്ലാസ് നയിച്ചു. സിസ്റ്റർ ആനിമേറ്റേഴ്സ് ഇടവക ബിസിസി ലീഡേഴ്സ് എന്നിവർ സെമിനാറിൽ പങ്കെടുത്തു. ഫെറോന ആനിമേറ്റർ, സമിതിയയംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
