കൊച്ചുവേളി: കൊച്ചുവേളി സെൻറ്. ജോസഫ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. സെപ്തംബർ 13 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം 2025-2026 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണൽ കോഴ്സുകളിലും മികച്ച വിജയം കൈവരിച്ചവരെയും, വിദ്യാഭ്യാസ മേഖലയിൽ മറ്റു നേട്ടങ്ങൾ കൈവരിച്ചവരെയുമാണ് ആദരിച്ചത്. അതോടൊപ്പം കനവ് -2026 ജികെ മത്സരപരീക്ഷയിലെ മൂന്ന് വിഭാഗങ്ങളിലെയും ഇടവകതല വിജയിയികൾക്ക് ക്യാഷ് പ്രൈസും നൽകി. ഇടവക വികാരി ഫാ. ഡാർവിൻ പീറ്റർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

