തോപ്പ്: തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ അധ്യാപക ദിനമാഘോഷിച്ചു. സെപ്തംബർ 06 ഞായറാഴ്ച ദിവ്യബലിക്ക് വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി. തുടർന്ന് നടന്ന അധ്യാപക സംഗമത്തിൽ അധ്യാപന മേഖലയിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് മെമെന്റോ നൽകി ആദരിച്ചു. ഇടവകയിലെ വിരമിച്ച അധ്യാപകരിൽ ഏറ്റവും പ്രായം കൂടിയ അധ്യാപകരെയും ആദരിക്കുകയും മെമന്റോ നൽകുകയും ചെയ്തു. ഫെറോന ആനിമേറ്റർ മേരി ഫാത്തിമ അധ്യാപക ദിനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇടവകയിൽ നിന്നും പുതിയതായി അധ്യാപക ജോലിയിൽ പ്രവേശിച്ച അധ്യാപകരെ പരിചയപ്പെടുത്തി. അധ്യാപക സംഗമത്തിന് വിദ്യാഭ്യാസ ശുശ്രൂഷ സമിതി സിസ്റ്റർ പ്രതിനിധി സിസ്റ്റർ മഞ്ജു സ്വാഗതവും വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗവും അധ്യാപികയുമായ മൃദുല നന്ദിയും പറഞ്ഞു.

