പുതുക്കുറിച്ചി: കെ.സി.വൈ.എം (KCYM) പുതുക്കുറിച്ചി ഫെറോനയുടെ ആഭിമുഖ്യത്തിൽ ഫെറോന സ്പോർട്സ് മീറ്റ് ‘BLITZ ’26’ മരിയൻ എഡ്യൂസിറ്റിയിൽ (Marian Edu city) വച്ച് നടന്നു. 2026 ഓഗസ്റ്റ് 23-ന് സംഘടിപ്പിച്ച കായിക സംഗമത്തിൽ ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു. യുവജനങ്ങളുടെ കായികക്ഷമതയും ഒത്തൊരുമയും വളർത്തുന്നതിനായി സംഘടിപ്പിച്ച മീറ്റിൽ അത്‌ലറ്റിക്സ് മത്സരങ്ങളും ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയ വിവിധ ഗെയിംസ് മത്സരങ്ങളും അരങ്ങേറി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ അത്‌ലറ്റിക് മത്സരങ്ങളും ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 7 മണി വരെ പ്രധാന ഗെയിംസ് മത്സരങ്ങളും നടന്നു. ഫെറോനയിലെ യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ആവേശകരമായ മത്സരങ്ങൾ കൊണ്ടും ‘BLITZ ’26’ വൻ വിജയമായി മാറി.
