Contact
Submit Your News
Tuesday, July 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA

newseditor by newseditor
20 July 2026
in Laity, Ministry
0
ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
0
SHARES
45
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ഭരണഘടനാ നിർമാണസഭയിലെ തിരുവിതാംകൂറിൽ നിന്നുള്ള ഏക വനിതാ പ്രതിനിധി ആനി മസ്‌ക്രീന്റെ അനുസ്മരണ ദിനാചരണം കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ KLCA തിരുവനന്തപുരം അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വഴുതക്കാട് ആനി മസ്‌ക്രീൻ സ്ക്വയറിൽ നടന്നു. സമ്മേളനം അഭിവന്ദ്യ തോമസ് നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

അനുസ്മരണ പ്രഭാഷണം നടത്തിയ  രൂപത വികാർ ജനറൽ മോൺസഞ്ഞൂർ യൂജിൻ എച്. പെരേര, ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ ബോധവൽക്കരണത്തോടുമുള്ള ആനി മസ്‌ക്രീന്റെ പ്രതിബദ്ധത സ്മരിച്ചു. “ആനി മസ്‌ക്രീന്റെ നാമധേയത്തിൽ ഒരു ഭരണഘടനാ പഠനശാല സ്ഥാപിക്കുന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

1938 ഏപ്രിൽ 29ന് സർ സി.പി രാമസ്വാമി അയ്യരുടെ പോലീസ് അർധരാത്രി ആനി മസ്‌ക്രീന്റെ വീട്ടിൽ അതിക്രമിച്ചു കയറി. സർ സി.പിയുടെ ‘അമേരിക്കൻ മോഡൽ’ ഭരണഘടനയെ വിമർശിച്ചതിനും പുന്നപ്ര-വയലാർ സമരത്തിൽ 7000 പേർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതിനും അവരെ ആറുമാസം കരുതൽ തടങ്കലിലാക്കി. കേസിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടപ്പോൾ മാപ്പപേക്ഷ നൽകാൻ വിസമ്മതിച്ച ആനിയുടെ ധീരത ഇന്ത്യയിലെ മിക്ക ഇംഗ്ലീഷ് പത്രങ്ങളും വാർത്തയാക്കിയിരുന്നു. 1939 മുതൽ 47 വരെ നിരവധി തവണ അവർ ജയിൽവാസം അനുഷ്ഠിച്ചു. 299 അംഗങ്ങളുള്ള ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലെ 15 വനിതകളിൽ ഒരാളും കേരളത്തിൽ നിന്നുള്ള മൂന്ന് വനിതകളിൽ ഒരാളുമായിരുന്നു ആനി മസ്‌ക്രീൻ. മഹാന്മാരായ ദേശീയ നേതാക്കൾക്കൊപ്പം ഇരുന്ന് രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചു.

അൽമായ ശുശ്രൂഷ കോർഡിനേറ്റർ ഫാ. ബീഡ് മനോജ് സംസാരിച്ചു. ആനി മസ്‌ക്രീന്റെ സംഭാവനകൾ കേരള ചരിത്രത്തിൽ കൂടുതൽ അടയാളപ്പെടുത്തണമെന്നും പുതുതലമുറയ്ക്ക് അവരുടെ ജീവിതം പകർന്നു നൽകാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനി മസ്‌ക്രീന്റെ ദേശീയസേവനവും സാമൂഹിക പ്രതിബദ്ധതയും വിവിധ നേതാക്കൾ അനുസ്മരിച്ചു. KLCA അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റർ അധ്യക്ഷത വഹിച്ചു. സുരേഷ് സേവ്യർ, പാട്രിക്ക് മൈക്കിൾ, ഫാ. സെബാസ്റ്റിൻ, വിനോദ് യേശുദാസ് , ആന്റണി ആൽബർട്ട്, ആന്റണി ഗ്രേഷ്യസ് തുടങ്ങിയവർ സംസാരിച്ചു. രൂപത ഭാരവാഹികൾ, ഫൊറോന പ്രസിഡന്റുമാർ, ഇടവക വികാരിമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

Previous Post

‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

Next Post

‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു

Next Post
‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു

'മിഴിവ് 2026'; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു

No Result
View All Result

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
  • ‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.