ആര്യനാട്: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷചാരണത്തിന്റെ ഭാഗമായി വലിയതുറ ഫെറോന കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതിയംഗങ്ങൾ കപുച്ചിൻ ആശ്രമം സന്ദർശിച്ചു. ശുശ്രൂഷയിലെ 55 പേരടങ്ങുന്ന സംഘം ആര്യനാട് സ്ഥിതിചെയ്യുന്ന കപ്പുച്ചിൻ ആശ്രമം സന്ദർശിച്ച് അനുരജ്ഞന കൂദാശ സ്വീകരിക്കുകയും ദിവ്യബലിയർപ്പണത്തിൽ പങ്കുചേരുകയും ചെയ്തു. സന്ദർശനത്തിന് കുടുംബ പ്രേഷിത ശുശ്രൂഷ ഫെറോന കോഡിനേറ്റർ ഫാ. അജയ് നേതൃത്വം നൽകി. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷചാരണത്തോടനുബന്ധിച്ച് വിശുദ്ധന്റെ നാമധേയത്വത്തിലുള്ള ദേവാലയങ്ങളും ആശ്രമങ്ങളും സന്ദർശിച്ച് നിഷ്കർശിച്ചിട്ടുള്ള ഭക്തകൃത്യങ്ങൾ ചെയ്യുന്നതുവഴി പൂർണദണ്ഡ വിമോചനം ലഭ്യമാകുമെന്ന് പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.
