വിഴിഞ്ഞം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷയും കുടുംബ ശുശ്രൂഷയും സംയുക്തമായി കുടുംബങ്ങളുടെ സമഗ്ര വളർച്ച ലക്ഷ്യംവച്ച് മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജൂലൈ 17 വെള്ളിയാഴ്ച വിഴിഞ്ഞം സെന്റ് മേരിസ് എൽ പി എസ് സ്കൂളിൽ വച്ച് നടന്ന പരിപാടി ഇടവക വികാരി മോൺ. നിക്കോളസ് ഉദ്ഘാടനം ചെയ്തു. അതിരൂപത വിവാഹ ഒരുക്ക സെമിനാറിന്റെ റിസോഴ്സ് പേഴ്സൺ വെൻസ്സലാസ് ലോറൻസ് ക്ലാസ് നയിച്ചു. കുടുംബ ബഡ്ജറ്റ് ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാതാപിതാക്കളുടെ സമയവും സമ്പത്തും മക്കൾക്കായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നിവ ക്ലാസിൽ വിശദീകരിച്ചു. സഹവികാരി ഫാ. റോബിൻ മാതാപിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി സിസ്റ്റർ ആനിമേറ്റർ ദിവ്യ, വിദ്യാഭ്യാസ ശുശ്രൂഷ ആനിമേറ്റർ മേരി ഫാത്തിമ, കുടുംബ ശുശ്രൂഷ ആനിമേറ്റർ ഷീജ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ട്രീസാ രാജു സ്വാഗതവും, കുടുംബ ശുശ്രൂഷ സമിതി കൺവീനർ വെർജിൻ മേരി നന്ദിയും പറഞ്ഞു.

