പാളയം: പാളയം ഫെറോന വിൻസെന്റ് ഡി പോൾ ഏരിയ കൗൺസിൽ വർഷിക യോഗം പാളയം മദർ തെരേസ ഹാളിൽ നടന്നു. ഏരിയ കൗൺസിൽ പ്രസിഡന്റ് അൻസലാം അധ്യക്ഷത വഹിച്ച സമ്മേളനം അതിരൂപത അൽ മായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് ഉദ്ഘാടനം ചെയ്തു. 2025-2026 കാലയളവിലെ വാർഷിക റിപ്പോർട്ട് ഫെറോന വികാരി മോൺ. വിൽഫ്രഡ് പ്രകാശനം ചെയ്യുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. 41 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തന ങ്ങൾ ചെയ്ത കോൺഫറൻസിന് അഭിനന്ദനങ്ങൾ അറിയിച്ചു. വൈസ് പ്രസിഡന്റ് Br ജെറാൾഡ് റിപ്പോർട്ടും ട്രഷറർ നിർമ്മല കണക്കും അവതരിപ്പിച്ചു. സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് ഡൈനീഷ്യൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഏരിയ കൗൺസിൽ വൈസ് പ്രസിഡന്റ് തോമസ് സ്വാഗതവും ജോർജ് കൃതജ്ഞതയുമേകി.

