ശാന്തിപുരം: കുടുംബബന്ധങ്ങൾ മച്ചപ്പെടുന്നതിന് ശാന്തിപുരം ഇടവകയിൽ കുടുംബപ്രേഷിത ശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു. ഇടവകവികാരി ഡോ. ഹയസിന്ദ് നായകം ക്ലാസ് ഉദ്ഘാടനം ചെയ്തു. ജൂൺ 28 ഞായറാഴ്ച നടന്ന ക്ലാസിന് അതിരൂപത കുടുംബ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ എം നേതൃത്വം നൽകി. വിശ്വസ്തത, സ്നേഹം, ഐക്യം എന്നീ മൂല്യങ്ങളാൽ കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തി നല്ല കുടുംബങ്ങൾ രൂപപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇടവക കുടുംബ ശുശ്രൂഷ കൺവീനർ ജയ സ്വാഗതവും മഞ്ജുഷ കൃതജ്ഞതയുമേകി.

