കണ്ണാന്തുറ: കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിവസമായ മെയ് 24 ഞായറാഴ്ച കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരമൊരുക്കി. വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ. ക്ലീറ്റസ് വിൻസെന്റ് കുഞ്ഞുങ്ങളെ കൊണ്ട് ആദ്യാക്ഷരം എഴുതിച്ചു. ആദ്യാക്ഷരം എഴുതിയ വിദ്യാർത്ഥികൾക്ക് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സമിതി സമ്മാനങ്ങൾ നൽകി. 6കുഞ്ഞുങ്ങൾ ഇടവക വികാരിയുടെ കാർമികത്വത്തിൽ ആദ്യാക്ഷരം എഴുതി. മാതാപിതാക്കൾ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
