ശ്രീകാര്യം: സെൻറ്. വിൻസന്റ് ഡി. പോള്‍ സൊസൈറ്റി തിരുവനന്തപുരം അതിരൂപത സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ യു എസ് എ സ്പെഷ്യൽ എയ്ഡ് പ്രോജക്ടിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി. ശ്രീകാര്യം ലയോള എക്സ്റ്റൻഷൻ സെന്ററിൽ വച്ച് നടന്ന സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സെൻട്രൽ കൗൺസിൽ പ്രസിഡൻറ് ബ്രദർ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ലയോള കോളേജ് ഡയറക്ടർ ഫാ. രഞ്ജിത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. ആത്മീയ ഉപദേഷ്ടാവ് അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സനിൽ, ശാൽ സോമൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലയോള കോളേജിലെ അധ്യാപകർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്രദർ ആന്റണി സ്വാഗതവും ബ്രദർ ആൻസലം നന്ദിയും അർപ്പിച്ചു.
