കൊച്ചി : കേരളത്തിൽ ജനാധിപത്യബോധമുള്ള, എല്ലാവർക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സർക്കാർ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീൻ സമുദായ അംഗങ്ങളുടെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ലഭിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന യുഡിഎഫിന് ആയിരുന്നു. അത്തരം ഒരു നിലപാടിലേക്ക് എത്തിച്ചേരുന്ന സമീപനമായിരുന്നു പൊതുവിൽ ഉണ്ടായിരുന്നത് എന്ന് പല മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സമുദായത്തിന്റെ പൊതുവായ ഈ നിലപാട് കോൺഗ്രസ് നേതൃത്വത്തിനും ബോധ്യമുള്ളതാണ്.
എന്നാൽ മന്ത്രിസഭാ രൂപീകരണത്തിലും മറ്റും അക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് നീതിപൂർവ്വമായ ഒരു നിലപാട് അല്ല കോൺഗ്രസ് പാർട്ടി കൈക്കൊണ്ടത് എന്ന് സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി അടിയന്തരമായി വിളിച്ചുചേർത്ത യോഗത്തിൽ ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡന്റ്‌മാരായ എബി കുന്നേപറമ്പിൽ , അലക്സ് താളൂപാടത്ത് , നൈജു അറയ്ക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റോഫർ എസ് , കോൺക്‌ളിൻ ജിമ്മി , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു , ഫോറം കൺവീനർമാരായ ബേബി ജി ഭാഗ്യോദയം , ജോയ്സ് മെനയ്സിസ് , ഇ ഡി ഫ്രാൻസിസ് , അഡ്വ ജസ്റ്റിൻ കരിപാട്ട് , ഫൗസ്റ്റിൻ ജോസഫ് , മിനിമോൾ ടൈറ്റസ് , പൂവം ബേബി , പ്രകാശ് പീറ്റർ , സാബു കാനയ്ക്കാപള്ളി , സിബി ജോയി , അഡ്വ ഡി രാജു , രാജു തോമസ് , വിൻസെന്റ് വട്ടപറമ്പിൽ , വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.
