പരുത്തിയൂർ: വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ പരുത്തിയൂർ ഇടവകയിൽ മെയ് 10 ഞായറാഴ്ച കരിയർ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു. SSLC, +1 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് സെമിനാർ സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് സെമിനാർ ഉദ്ഘാടനം ചെയ്തു. കൗൺസിലറും സൈക്കോളജിസ്റ്റുമായ പോൾസൺ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശാസ്ത്ര അവബോധം, പ്ലസ് ടു കഴിയുമ്പോൾ വിദ്യാർത്ഥികൾ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കേണ്ട കോഴ്സുകൾ, ഓരോ കോഴ്സിന്റെയും പ്രത്യേകതകൾ, കീം & നീറ്റ് പരീക്ഷകളും അതിനോടനുബന്ധിച്ച് നടത്തുന്ന പരിശീലനങ്ങളും എന്നിവ ക്ലാസിൽ വിശദീകരിച്ചു. മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയ നിവാരണവും നടന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

