കൊച്ചുവേളി: വലിയതുറ ഫെറോന കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു. ഏപ്രിൽ 18 ശനിയാഴ്ച കൊച്ചുവേളിയിൽ വച്ച് നടന്ന പരിപാടി കുടുംബശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ ഉദ്ഘാടനം ചെയ്തു. ഫെറോന വൈദിക കോഡിനേറ്റർ ഫാ. അജയ് കുമാർ അധ്യക്ഷത വഹിച്ചു. 48 കുടുംബങ്ങൾ ഒത്തുചേർന്ന പരിപാടിയിൽ കുടുംബ ജീവിതം ആനന്ദകരമാക്കാം എന്ന വിഷയത്തിന്മേൽ അസി. ഡയറക്ടർ ഫാ. ലീൻ എം ക്ലാസ് നയിച്ചു. ഫൊറോന ആനിമേറ്റർ സിസ്റ്റർ ജോസഫിന സ്വാഗതവും കൺവീനർ ഫബിയോള കൃതജ്ഞതയും പറഞ്ഞു.
