പേട്ട: പേട്ട ഫെറോനാ ചൈൽഡ് പാർലിമെന്റ് കുട്ടികൾക്കായി ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ശ്രീ ചിത്ര ആർട്ട് ഗാലറി, മൃഗശാല എന്നിവടങ്ങളിലാണ് സംഘം സന്ദർശിച്ചത്. ഏപ്രിൽ 08 ന് ചൈൽഡ് പാർലമെന്റിന്റെ ഭാഗമായുള്ള ചരിത്രപ്രസിദ്ധ സ്ഥലങ്ങളിലേക്കുള്ള സന്ദർശനം കുട്ടികൾക്ക് അറിവും ഉല്ലാസവും പകർന്ന യാത്രയായി. പുസ്തകങ്ങളിൽ വായിച്ച കാര്യങ്ങൾ നേരിൽ കാണാനും മനസ്സിലാക്കാനും ചൈൽഡ് പാർലിമെന്റിന്റെ ഈ പഠന യാത്ര സഹായിച്ചു. വിവിധ ചൈൽഡ് പാർലമെന്റിൽ നിന്നായിവന്ന കുട്ടികളെ നിയന്ത്രിച്ചത് ചൈൽഡ് പാർലിമെന്റ് മന്ത്രിമാരായിരിന്നു. വോളന്റിയേഴ്സും പങ്കാളികളായി.

