വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും വൈദീക വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് ഏകദിന VFF പരിശീലനം സംഘടിപ്പിച്ചു. പരിശീലനം പാസ്ട്രൽ മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജുവില്യം ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല VFF ടീം പ്രതിനിധി തോമസ്, പരിശീലനത്തിൻ്റെ ലക്ഷ്യവും VFF ഘടനയും പ്രക്രിയാധിഷ്ഠിത പഠന സാമഗ്രികളുടെ പരിചയപ്പെടുത്തലും നടത്തി. തുടർന്ന് സംസ്ഥാനതല VFF പരിശീലനത്തിൽ പങ്കെടുത്ത ഫാ. വിജിൽ ജോർജ്ജ് , ജോണി സി. ദാസ് , സെലിൻ വർഗീസ്, പ്രീതി ഫ്രാങ്ക്ളിൻ, ഫ്ളോറൻസ് ഫ്രാൻസിസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ആക്ടിവിറ്റികളും ആക്ഷൻ സോങ്ങുകളും പരിചയപ്പെടാൻ അവസരം നൽകുന്നതായിരുന്നു പരിശീലനം. പ്രവർത്തനാധിഷ്ടിതമായ VFF അവതരണം വിശ്വാസ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് പാസ്ട്രൽ മിനിസ്ട്രി അസി.ഡയറക്ടർ ഫാ. അജിത്ത് ആന്റണി നിരീക്ഷിച്ചു.

