വെള്ളയമ്പലം: അതിരൂപത ബിസിസി സമിതി ബിസിസി കോ-ഓര്‍ഡിനേറ്റര്‍മാർക്കും സിസ്റ്റര്‍ ആനിമേറ്റര്‍മാർക്കും പരിശീലനം നൽകി. ഒക്ടോബർ 25-ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന പരിശീലന പരിപാടിയിൽ അതിരൂപതയിലെ 117 ഇടവകകളിൽ നിന്നുള്ള കോ-ഓര്‍ഡിനേറ്റര്‍മാരും ആനിമേറ്റേഴ്സും പങ്കെടുത്തു. നേതൃപരിശീലനത്തിൽ ‘ബി.സി.സി.യെക്കുറിച്ചുള്ള അതിരൂപത ദര്‍ശനം’ എന്ന വിഷയത്തിൽ അതിരൂപതാ ബി.സി.സി. എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. സനീഷ്, ‘എന്തിന് ഞാന്‍ ബി.സി.സി.യില്‍ പോകണം?’ എന്നതിനെക്കുറിച്ച് ഫാ. ദീപക് ആന്റോ, ‘കോ-ഓര്‍ഡിനേറ്റര്‍മാരുടെ കടമകളെയും ഉത്തരവാദിത്തങ്ങളെയും’ കുറിച്ച് അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടര്‍ന്ന് നടന്ന അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരിക്കലിനെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചയോടെ പരിശീലനം സമാപിച്ചു.

