കൊച്ചുതോപ്പ്: ജൂബിലി വർഷത്തോടനുബന്ധിച്ച് അതിരൂപതയുടെ നിർദ്ദേശാനുസരണം കൊച്ചുതോപ്പ് ഇടവകയിൽ ലിറ്റിൽവേ അംഗങ്ങൾ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ആഘോഷിച്ചു. അതിരൂപതാ ചൈൽഡ് കമ്മീഷൻ ഡയറക്ടർ റവ. ഫാ. നിജു അജിത്ത് തിരുനാൾ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബിജിൻ ബെസിലി സഹകാർമികനായിരുന്നു. ലിറ്റിൽ വേ സംഘടനയിലെ അംഗങ്ങളും അവരുടെ മാതാപിതാക്കളും അൽമായ ശുശ്രൂഷ സമിതി അംഗങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.