അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫൊറോനയിൽ കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ വിധവകൾ, വിഭാര്യർ, ഏകസ്ഥർ എന്നിവരുടെ സംഗമം നടന്നു. നവംബർ 21 ശനിയാഴ്ച അഞ്ചുതെങ്ങ് ഫൊറോന ഹാളിൽ നടന്ന സംഗമം ഫൊറോന വികാരി റവ. ഫാ. ഡേവിഡ്സൺ ഉദ്ഘാടനം ചെയ്തു. ഫൊറോന കുടുംബ ശുശ്രൂഷ കോഡിനേറ്റർ ഫാ. ജേക്കബ് സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ക്ലാസിനും വിനോദ പരിപാടികൾക്കും അതിരൂപത മീഡിയ കമ്മിഷൻ ഫാ. വിജിൽ ജോർജ്ജ് നേതൃത്വം നൽകി. ജീവിതത്തിൽ ഒറ്റപ്പെടുന്ന അവസരങ്ങളിൽ മനസ്സ് തളരാതെ ക്രിസ്തുവെന്ന സുഹൃത്തിന്റെ കരംപിടിച്ച് യാത്ര ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഫൊറോന കുടുംബ ശുശ്രൂഷ ആനിമേറ്റർ സിസ്റ്റർ ട്രീസാ സ്വാഗതവും ഇടവക സിസ്റ്റർ ആനിമേറ്റർ സിസ്റ്റർ ജയ്സി കൃതജ്ഞതയും പറഞ്ഞു.