കിരാത്തൂർ: തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രിതിയമാസ വിലയിരുത്തലും ബോധവത്ക്കരണ ക്ലാസ്സും വൃക്ഷത്തൈ വിതരണവും കിരാത്തൂർ ഫെറോന സെന്ററിൽ വച്ചു സംഘടിപ്പിച്ചു. ‘സാമൂഹ്യ പ്രശ്നങ്ങളും നിയമങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. ജാക്ക്വിലിൻ ക്ലാസ്സ് നയിച്ചു. തുടർന്ന് ത്രിതിയ മാസ വിലയിരുത്തലിൽ ഫെറോന ജനറൽ ബോഡി റിപ്പോർട്ട് റാണി സൈമൻ അവതരിപ്പിച്ചു. ഫെറോന കോഡിനേറ്റർ ഫാ. ടോമി അദ്ധ്യക്ഷ പ്രസംഗം നടത്തി. ഫെറോന വികാരി ഫാദർ സിൽവസ്റ്റർ കുരിശ് അനുഗ്രഹ പ്രഭാക്ഷണം നടത്തി. ഫെറോന ത്രീതിയ മാസ റിപ്പോർട്ട് ശ്രീമതി ശോഭ അവതരിപ്പിച്ചു. ഇടവക തല റിപ്പോർട്ട് അതാത് സെക്രട്ടറിമാർ അവതരിപ്പിച്ചു. ഫെറോന ഇടവക തല പ്രവർത്തനങ്ങൾ രാജമണി, ഫെറോന കോഡിനേറ്റർ എന്നിവർ വിലയിരുത്തി. ഫെറോനയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച നീരോടി ഇടവകയ്ക്ക് 5000 രൂപ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 200 ഫലവൃക്ഷത്തൈകൾ ബ്ലോക്കിൽ നിന്നുംവാങ്ങി ആനിമേറ്റർ കനിജ വാങ്ങി എല്ലാ ഇടവകകൾക്കും നൽകി.