ഫാത്തിമപുരം: ഫാത്തിമപുരം ഫാത്തിമ മാതാ ഇടവകയിൽ കെസിവൈഎം യൂണിറ്റ് യുവജന ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. ഇടവക വികാരി ഫാ. കോസ്മോസ് തോപ്പിൽ കെസിവൈഎം പതാക ഉയർത്തി യുവജന ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് യുവജനങ്ങൾ നേതൃത്വം നൽകിയ ദിവ്യബലിക്ക് ഫാ. കോസ്മോസ് തോപ്പിൽ മുഖ്യകാർമികനായിരുന്നു. LIFFA അസി. ഡയറക്ടർ ഫാ. വിനീത് പോൾ വചന സന്ദേശം നൽകി. ദിവ്യബലിക്ക് ശേഷം കെസിവൈഎം മുൻ രൂപത പ്രസിഡണ്ട് ജോണി എം എ ഇന്ട്രാക്ടീവ് സെഷൻ ക്ലാസ്സ് നയിച്ചു. യുവജനദിനാഘോഷത്തോടനുബ്നധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കെസിവൈഎം പുതുക്കുറിച്ചി ഫൊറോന ഡയറക്ടർ ഫാ. പ്രദീപ് OCD, ഫൊറോനാ പ്രസിഡന്റ് സോജൻ ജോണി, ഫാത്തിമപുരം കെസിവൈഎം ആനിമേറ്റർ സിസ്റ്റർ സ്മിനി ന്യൂട്ടൻ, മുൻ ആനിമേറ്റർ സിസ്റ്റർ വിനീത പത്രോസ്, ഇടവക അജപാല കൺവീനറും ക്യാഷറുമായ ബിനു ജോൺ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കെ സി വൈ എം യുവജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.