പുത്തൻതോപ്പ്: പുതുക്കുറിച്ചി ഫെറോന കെ.സി.വൈ.എം-ൻറെ നേതൃത്വത്തിൽ പുത്തൻതോപ്പ് ഇടവകയിൽ വച്ച് യുവജന സംഗമം സംഘടിപ്പിച്ചു. ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നായി 200 ഓളം യുവജനങ്ങൾ പങ്കെടുത്തു. സഭയോടത്ത് യുവജനങ്ങളെ ചേർത്തു നിർത്തുക, യുവജന ഐക്യം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച യുവജന സംഗമം കഠിനംകുളം സർക്കിൾ ഇൻസ്പെക്ടർ ശ്രീ സജു വി ഉദ്ഘാടനം ചെയ്തു യുവജനങ്ങളുമായി സംവദിച്ചു. മുഖ്യാതിഥികളായി കെ.സി.വൈ.എം രൂപതാ ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ആന്റണി, രൂപതാ പ്രസിഡൻറ് ജോൺ ബ്രിട്ടോ വാൾട്ടർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
സംഗമത്തിൽ ഫ്ലോറൻസ് ഫ്രാൻസിസ് ടീച്ചർ കെ.സി.വൈ.എം. സംഘടനയെക്കുറിച്ചും ബിജു മാവേലിക്കര ഗ്രൂപ്പ് ഡൈനാമിക്സ് എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. കെ.സി.വൈ.എം. പുതുക്കുറിച്ചി ഫെറോന ഡയറക്ടർ ഫാ. പ്രദീപ്, പുത്തൻതോപ്പ് ഇടവക വികാരി ഫാ. മുത്തപ്പൻ, ഫെറോന പ്രസിഡന്റ് സോജൻ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. സംഗമത്തോടനുബന്ധിച്ച് വിവിധ ഇടവകകളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.