വെള്ളയമ്പലം: ബിസിസി കമ്മീഷൻ വിവിധ ഫെറോനകളിൽ നിന്നുള്ള വൈദിക കോ-ഓർഡിനേറ്റർമാർ, സിസ്റ്റർ ആനിമേറ്റർമാർ, ഫെറോന സെക്രട്ടറിമാർ, അതിരൂപത ബിസിസി ആനിമേറ്റർമാർ എന്നിവരുടെ യോഗം വെള്ളയമ്പലം ടി എസ് എസ് എസ് സെന്റ് ആന്റണീസ് ഹാളിൽ മാർച്ച് 8 ശനിയാഴ്ച നടന്നു. പ്രസ്തുത യോഗത്തിൽ ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അതിരൂപത ബി.സി.സി ഭാരവാഹികളായി ജാക്സൺ തുമ്പക്കാരനെ സെക്രട്ടറിയായും സുശീലജോ ആനിമേറ്റർമാരുടെ സെക്രട്ടറിയായും സിസ്റ്റർ ജെമിനിയെ സിസ്റ്റർ പ്രതിനിധിയായും തിരഞ്ഞെടുത്തു. 2025- 2026 വർഷത്തെ പ്ലാനും പദ്ധതിയും , ജൂബിലി പ്രവർത്തനങ്ങൾ, ലിറ്റിൽവെ രൂപീകരണം എന്നിവയെക്കുറിച്ചുള്ള ചർച്ചയും നടന്നു.