വള്ളവിള: തൂത്തൂര്‍ ഫൊറോനയിലെ വള്ളവിള ഇടവക സെന്‍റ് മേരീസ് ദേവാലയത്തില്‍ കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കം കുറിച്ചു. 2025 ജനുവരി 19-ാം തീയതി രാവിലെ 8 മണിക്ക് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ്. പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ അതിരൂപത ബി.സി.സി. കമ്മീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍, വള്ളവിള ഇടവക വികാരി ഫാ. ടോമി തോമസ്, സഹവികാരി ഫാ. രാജേന്ദ്രന്‍, ഫാ. സാന്തിയാഗോ, ഡീക്കന്‍ അരുണ്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായി. അതിരൂപതയിലെ 24 സന്യാസ ഭവനങ്ങളില്‍ നിന്നുള്ള സന്യാസിനികള്‍ പ്രസ്തുത ബലിയര്‍പ്പണത്തില്‍ പങ്കുകാരായി. ദിവ്യബലി അര്‍പ്പണവേളയില്‍ കാനായിലെ ‘കല്യാണവിരുന്നില്‍ യേശു കല്പിച്ചതു ചെയ്യുവാന്‍ പറഞ്ഞ മറിയത്തിന്‍റെ വാക്കുകള്‍’ ഇന്ന് ഈ ഇടവകയില്‍ പ്രതിധ്വനിക്കുന്നതായി സഹായമെത്രാന്‍ പങ്കുവച്ചു. യേശു ആഗ്രഹിക്കുന്നത് കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിലൂടെ നിവര്‍ത്തിതമാകുവാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ക്രിസ്തുദാസ് പിതാവ് ആഹ്വാനം ചെയ്തു.