നെല്ലിയോട്: ഇന്ത്യയുടെ 78-ആം സ്വാതന്ത്രദിനത്തോടനുബന്ധിച്ചു കെ.സി.വൈ.എം നെല്ലിയോട് യുണിറ്റിന്റെ നേതൃത്വത്തിൽ സുരക്ഷിത യാത്രയ്ക്ക് തെളിച്ചമുള്ള വഴികാട്ടികൾ എന്ന ആശയം മുൻനിർത്തി നടത്തിയ പ്രവർത്തനം ഏവർക്കും മാതൃകയും ശ്രദ്ധയും നേടി. തിരുവല്ലം മുതൽ മധുപാലം വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള സൂചന ബോർഡുകൾ വൃത്തിയാക്കിയാണ് യുവജനങ്ങൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. കെ.സി.വൈ.എം എക്സിക്യൂട്ടീവ്സ് ഉൾപ്പടെ 7 അംഗങ്ങൾ പങ്കെടുത്ത ഈ പ്രവർത്തനത്തിൽ റോഡിന്റെ ഇരുവശത്തുമായി സ്ഥാപിച്ചിരുന്ന 65 വഴികാട്ടി , സൂചന ബോർഡുകൾ വൃത്തിയാക്കി.
റോഡ് ആക്സിഡന്റുകൾ കൂടി വരുന്ന ഈ ഒരു സാഹചര്യത്തിൽ സൂചന ബോർഡുകൾ വൃത്തിയാക്കുന്നതിലൂടെ ഒരു പരിധി വരെ യാത്രക്കാർക്ക് സുരക്ഷിത യാത്ര സാധ്യമാകുമെന്ന് യുവജനങ്ങൾ പറഞ്ഞു. കെ.സി.വൈ.എം തിരുവനന്തപുരം അതിരൂപതാ ജോയിന്റ് സെക്രട്ടറി രാജീവ്. ആർ, കെ.സി.വൈ.എം നെല്ലിയോട് യുണിറ്റ് സെക്രട്ടറി ജിത്തു ആർ. ബി, മീഡിയ ഫോറം കൺവീനർ ജിജോ എം. എ, മറ്റു യുണിറ്റ് അംഗങ്ങൾ ജിനു എം എ, സായി കുമാർ എസ്. എസ്, എഡ്വിൻ.ജി, ഗോഡ്വിൻ. ജി എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു.