Contact
Submit Your News
Thursday, June 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ലത്തീന്‍ കത്തോലിക്കരുടെ തൊഴില്‍ മേഖലകളും ആവാസകേന്ദ്രങ്ങളും അന്യമാക്കപ്പെടുന്നു: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

newseditor by newseditor
25 May 2024
in Announcements, State
0
ലത്തീന്‍ കത്തോലിക്കരുടെ തൊഴില്‍ മേഖലകളും ആവാസകേന്ദ്രങ്ങളും അന്യമാക്കപ്പെടുന്നു: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍
0
SHARES
53
VIEWS
Share on FacebookShare on TwitterShare on Whatsapp

എറണാകുളം: ലത്തീന്‍ കത്തോലിക്കര്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന തൊഴില്‍മേഖലകള്‍ അന്യമാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സ്ഥാപിത ദിനാഘോഷം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലത്തീന്‍ കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ വരുന്നത് ഖേദകരമാണ്. മൂലംമ്പിള്ളി നമ്മുടെ മുന്നില്‍ ഇന്നും ഒരു വേദനയായി അവശേഷിക്കുന്നു. ജീവിക്കാനായി തെരുവില്‍ സമരം ചെയ്യേണ്ടി വരികയും അതിന്റെ പേരില്‍ നീതിപൂര്‍വ്വമല്ലാതെ ചുമത്തപ്പെട്ട വ്യവഹാരങ്ങളില്‍ കോടതി വരാന്തകളില്‍ പാവപ്പെട്ട തൊഴിലാളികളും സ്ത്രീകളും സമയം ചെലവഴിക്കേണ്ടി വരുന്നത് പ്രയാസകരമാണ്. വിഴിഞ്ഞം, മുതലപ്പൊഴി, പുതുവൈപ്പ് എന്നീവ ഉദാഹരണങ്ങളാണ്; ഡോ. കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ലത്തീന്‍ സമൂഹം ഉയര്‍ത്തിയിട്ടുള്ള സമുദായ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാരുകള്‍ നിരാകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. തീരദേശ ഹൈവേയ്ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ നടപടികളും തിരുമാനങ്ങളും തീരദേശ ജനതയെ പ്രയാസത്തിലാക്കുകയാണ്. ഇത് സംബന്ധിച്ച് ഈയിടെ സുപ്രീം കോടതി പുറപ്പെടു വിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആശ്വാസകരമാണ്. കേരളത്തിലെ ക്രൈസ്തവരുടെ പ്രത്യേകിച്ച് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ജനസമൂഹങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച് ജസ്റ്റീസ് ജെ.ബി കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശകള്‍ കാലവിളംബമില്ലാതെ നടപ്പിലാക്കണമെന്ന് ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ്, കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് – ലാറ്റിന്‍ പ്രസിഡന്റ് കാസി പൂപ്പന, കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, ക്രിസ്റ്റ്യന്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്‍, ഡിസിഎംഎസ് സംസ്ഥാന ട്രഷറര്‍ പ്രബലദാസ്, കേരള ലേബര്‍ മൂവ്‌മെന്റ് പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Previous Post

കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

Next Post

മൂന്നാർ മൗണ്ട് കാർമൽ ദേവാലയം ഇനി ബസിലിക്ക: ബസിലിക്കയുടെ സ്ഥാനചിഹ്നം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അനാച്ഛാദനം ചെയ്തു

Next Post
മൂന്നാർ മൗണ്ട് കാർമൽ ദേവാലയം ഇനി ബസിലിക്ക: ബസിലിക്കയുടെ സ്ഥാനചിഹ്നം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അനാച്ഛാദനം ചെയ്തു

മൂന്നാർ മൗണ്ട് കാർമൽ ദേവാലയം ഇനി ബസിലിക്ക: ബസിലിക്കയുടെ സ്ഥാനചിഹ്നം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അനാച്ഛാദനം ചെയ്തു

No Result
View All Result

Recent Posts

  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
  • തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾ വികസിപ്പിച്ച ‘TherapInc’ സോഫ്റ്റ്‌വെയർ സെൻ്റ് മാർത്താസ് സ്പെഷ്യൽ സ്കൂളിൽ പ്രവർത്തന സജ്ജമായി
  • സ്‌പോർട്‌സ് കേവലം മത്സരമല്ല, ഐക്യത്തിന്റെ ഭാഷ; ജൂൺ മാസത്തിൽ കായിക താരങ്ങൾ‌ക്കായി പ്രത്യേക പ്രാർത്ഥനയുമായി ലിയോ പാപ്പ
  • പേട്ട ഫൊറോനായിൽ KLCA -ക്ക് പുതിയ ഭാരവാഹികൾ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
  • തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾ വികസിപ്പിച്ച ‘TherapInc’ സോഫ്റ്റ്‌വെയർ സെൻ്റ് മാർത്താസ് സ്പെഷ്യൽ സ്കൂളിൽ പ്രവർത്തന സജ്ജമായി
  • സ്‌പോർട്‌സ് കേവലം മത്സരമല്ല, ഐക്യത്തിന്റെ ഭാഷ; ജൂൺ മാസത്തിൽ കായിക താരങ്ങൾ‌ക്കായി പ്രത്യേക പ്രാർത്ഥനയുമായി ലിയോ പാപ്പ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.