വെട്ടുകാട്: വേനൽക്കാലം ഫലപ്രദമാക്കുവാനും,സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും, ലക്ഷ്യം നേടുന്നതുവരെയും പൊരുതുവാനും കുട്ടികളെ പ്രാപ്തരാക്കാൻ സഹായിക്കുന്ന സമ്മർ ക്യാമ്പ് പുതുക്കുറിച്ചി ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി നടത്തി. സെന്റ്. ഡൊമനിക് വെട്ടുകാട് പാരിഷ് ഹാളിലാണ് മൂന്നു ദിവസത്തെ ക്യാമ്പ് നടന്നത്.
സാമൂഹിക വിശകലനം, നാം നമ്മെത്തന്നെ കണ്ടെത്തുക, നേതൃത്വ പരിശീലനം, ആശയവിനിമയം, പ്രസംഗ മത്സരം, ലഹരി, കൗമാരക്കാരുടെ മാനസികാരോഗ്യം, കുട്ടികളുടെ സുരക്ഷ, തൊഴിൽ പരിശീലനം, അതിരൂപതയിലെ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ… എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ. സാമൂഹ്യ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്റ്റാലിൻ ഫർണ്ണാണ്ടസ് സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശുശ്രൂഷ ഫൊറോന കോ-ഓർഡിനേറ്റർ ഫാ. പോൾ ജി സമാപന സന്ദേശം നല്കി.