കൊച്ചി: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ മൂന്നാമത് സമ്മേളനവും സെമിനാറും 2024 മാർച്ച് 15, 16 തിയതികളിൽ കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ നടന്നു. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം എറണാകുളം മുൻ സെഷൻ ജഡ്ജി ശ്രീ. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത ചാൻസിലർ റവ. ഫാ. ജോണി സേവ്യർ പുതുക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. നെയ്യാറ്റിൻകര രൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. ജോസഫ് രാജേഷ് കൃതജ്ഞതയർപ്പിച്ചു. തുടർന്ന് കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ടർ ഡോ. ബേബി ചക്രപാണി മുഖ്യപ്രഭാഷണം നടത്തി.
കെ.ആർ.എൽ.സി.ബി.സി ഫാമിലികമ്മിഷന്റെ നേതൃത്വത്തിൽ നടന്ന മൂന്നാമത് കോൺഫറൻസിന്റെ ചിന്താവിഷയം “വിവാഹവും കുടുംബവും: കൗൺസിലിംഗും ചികിത്സാ ഇടപെടലുകളും” എന്നതായിരുന്നു. നിലവിലെ സാഹചര്യത്തിൽ വൈവാഹിക, കുടുംബ വ്യവസ്ഥയുടെ വിലയിരുത്തലും കൗൺസിലിംഗും എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഗീതാഞ്ജലി നടരാജൻ ക്ലാസ്സ് നയിച്ചു.
രണ്ടാം ദിനത്തിൽ രാവിലെ നടന്ന ദിവ്യബലിക്ക് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് സംതൃപതി നിറഞ്ഞ ദാമ്പത്യ ജീവിതം എന്ന വിഷയത്തിൽ ശ്രീമതി ശാരികാ ശ്യാം, കുടുംബബന്ധങ്ങളിൽ നിന്നുമുണ്ടാകുന്ന ദുരുപയോഗങ്ങൾക്കും ആഘാതങ്ങൾക്കും: മനശ്ശാസ്ത്ര രീതിയിലുള്ള സൗഖ്യം എന്ന വിഷയത്തിൽ ഫാത്തിമ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഫാ. ഷിൽട്ടൺ ജോർജ്ജ് ഫർണാണ്ടസ്, ആസക്തികളിൽ വീണുപോയ കൗമാരക്കാരുടെ രക്ഷാകർകർതൃ പരിഹാര മാർഗങ്ങൾ എന്ന വിഷയത്തിൽ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ഫിലിപ് അബ്രഹാം എന്നിവർ രണ്ടാം ദിനത്തിലെ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. CLAP-ന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കണമെന്ന ചർച്ചയ്ക്ക് ഫാ. ഡോ. എ. ആർ. ജോൺ നേതൃത്വം നൽകി. ഫാ. ഡോ. രാജീവ് OCD , ഫാ. ഡോ. ജിജു അറക്കത്തറ, ഫാ. ഡോ. ബേണി OFM Cap , ഫാ. ഡോ. ജോർജ്ജ് തൗണ്ടയിൽ, സിസ്റ്റർ ഡോ. റോഷിൻ കുന്നേൽ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായിരുന്നു.
ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തൽ അസോസിയേറ്റ് സെക്രട്ടറിയും കോട്ടപുറം രൂപത ഫാമിലി അപ്പസ്തോലറ്റ് ഡയറക്ടറുമായ ഫാ. നിമേഷ് അഗസ്റ്റിൻ കട്ടാശ്ശേരി സ്വാഗതം പറഞ്ഞു. കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ വെരി. റവ. മോൺ. ഷൈജു പര്യാത്തുശേരി, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോൺഫറൻസിൽ പങ്കെടുത്തവർക്ക് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളത്തിലെ വിവിധ ലത്തീൻ രൂപതകളിൽ നിന്നായി മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന നൂറോളം പേർ പങ്കെടുത്തു. ഫാ. ഡോ. എ. ആർ. ജോൺ സമാപന സമ്മേളനത്തിൽ കൃതജ്ഞതയർപ്പിച്ചു.