പുതുക്കുറിച്ചി: KCBC യുവജന വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി പുതുക്കുറിച്ചി ഫൊറോനയിൽ കെസിവൈഎം അംഗങ്ങൾ
യുവജനവർഷാചരണത്തിന് തുടക്കംകുറിച്ചു. പുതുക്കുറിച്ചി ദേവാലയ അങ്കണത്തിൽ ഫൊറോനയിലെ ഏകദേശം 70 ഓളം യുവജനങ്ങൾ ഒത്തുചേർന്ന് പരിഹാര കുരിശിന്റെ വഴി നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ യുവജനവർഷാചരണത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.
ഫൊറോനയിലെ യുവജന ശുശ്രൂഷ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി കെസിവൈഎം പുതുക്കുറിച്ചി എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജും രൂപീകരിച്ചു. സമ്മേളനത്തിൽ പള്ളിത്തുറ ഇടവക വികാരിയും മുൻ കെസിവൈഎം രൂപത ഡയറക്ടറുമായ ഫാ. ജോസഫ് ബിനു അലക്സ് മുഖ്യാഥിതിയായിരുന്നു. പുതുക്കുറിച്ചി ഫൊറോന ഡയറക്ടർ ഫാ. പ്രമോദ് അനുഗ്രഹപ്രഭാഷണം നടത്തി. പുതുക്കുറിച്ചി ഫൊറോന കെസിവൈഎം പ്രസിഡന്റ് ശ്രീമതി ശാലിനി അധ്യക്ഷത വഹിച്ചു. ഫൊറോന ആനിമേറ്റർ സിസ്റ്റർ വിനീത “കണ്ണിൽ കനിവും, കരളിൽ കനലും, കാലിൽ ചിറകുമുള്ള ക്രൈസ്തവ യുവത്വം” എന്ന ആപ്തവാക്യം ഉൾകൊള്ളുന്ന യുവജനവർഷ ലോഗോയെക്കുറിച്ച് വിവരിച്ചു.