Contact
Submit Your News
Saturday, February 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

‘നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്’; ദയാവധത്തെയും ഗര്‍ഭച്ഛിദ്രത്തെയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

newseditor by newseditor
27 September 2023
in International
0
‘നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്’; ദയാവധത്തെയും ഗര്‍ഭച്ഛിദ്രത്തെയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
0
SHARES
471
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: ദയാവധവും ഗര്‍ഭച്ഛിദ്രവും ജീവന്‍ വച്ച് കളിക്കുന്ന നടപടികളാണെന്ന് കുറ്റപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിലെ മാര്‍സെയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം കഴിഞ്ഞ ദിവസം റോമിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്. ആരംഭത്തിലോ അതിന്റെ അവസാനത്തിലോ ജീവന്‍ വച്ച് കളിക്കരുത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ വളരാന്‍ അനുവദിക്കരുതെന്നാണോ നിയമം പറയുന്നത്. ജീവനെ ഇല്ലാതാക്കുക എന്നത് വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് ഞാന്‍ പറയുന്നില്ല, മറിച്ച് ഇത് ഒരു മാനുഷികമായ കാര്യമാണ്. മരുന്നുകള്‍ ഉപയോഗിച്ച് വേദന നിയന്ത്രിക്കാന്‍ ആളുകളെ സഹായിക്കുന്നതില്‍ ശാസ്ത്രം വലിയ പുരോഗതി കൈവരിച്ചു. അതിനാല്‍ നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്’ – പാപ്പാ പറഞ്ഞു.

ദ്വദിന സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് പാപ്പ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ ദയാവധത്തെക്കുറിച്ച് സംസാരിച്ചിരുന്നോ എന്ന് വിമാനത്തില്‍ വെച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചിരുന്നു. രാജ്യത്ത് ദയാവധം നിയമവിധേയമാക്കുന്ന വിവാദ ബില്‍ പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. മാര്‍പാപ്പയുടെ സന്ദര്‍ശനം കാരണം മാറ്റിവച്ച വോട്ടെടുപ്പ് ഉടനെ നടക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

‘ദൈവത്തിനെതിരായ പാപം’ എന്ന് പരാമര്‍ശിക്കുന്നത് ഉള്‍പ്പെടെ പാപ്പാ തന്റെ പദവിയിലുടനീളം ദയാവധത്തെ നിരന്തരം അപലപിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിൽ ദയാവധം നിയമവിധേയമാക്കിയതിനെതിരേ പാപ്പ കടുത്ത വേദന പങ്കുവച്ചിരുന്നു. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട രാജ്യത്തില്‍ കൊല്ലാനുള്ള ഒരു നിയമം നടപ്പാക്കിയെന്നാണ് പാപ്പ അന്നു പറഞ്ഞത്.

Previous Post

ഒക്ടോബർ മാസത്തിൽ അഖണ്ഡ ജപമാലയുമായി മരിയൻ ജപമാല സഖ്യം… നമുക്കും പങ്കുചേരാം.

Next Post

സമർപ്പണം: ഒക്ടോബർ മാസത്തിൽ മരിയഗീതം പാടിസമർപ്പിക്കാൻ അവസരം

Next Post
സമർപ്പണം: ഒക്ടോബർ മാസത്തിൽ മരിയഗീതം പാടിസമർപ്പിക്കാൻ അവസരം

സമർപ്പണം: ഒക്ടോബർ മാസത്തിൽ മരിയഗീതം പാടിസമർപ്പിക്കാൻ അവസരം

No Result
View All Result

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
  • ‘നോമ്പ്: ദൈവത്തോടൊപ്പം കുടുംബത്തോടൊപ്പം’; മാധ്യമമുക്ത കുടുംബമണിക്കൂർ ക്യാമ്പയിന്‌ തുടക്കംകുറിച്ച് കുടുംബശുശ്രൂഷ ഗ്രാറ്റിറ്റ്യൂഡ് ദിനമാചരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.