മരിയനാട്: തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തി വരുന്ന സാമൂഹിക ശുശ്രൂഷകൾക്ക് നിസ്തുല സഹകരണവും പിന്തുണയും വർഷങ്ങളായി നൽകിവരുന്ന ലെനി പീറ്റേഴ്സ് ഫൗണ്ടേഷൻ മരിയനാട് മത്സ്യഗ്രാമത്തിലെ 20 നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്ക് എല്ലാ മാസവും ധനസഹായം നൽകുന്ന കർമ്മ പദ്ധതിക്ക് തുടക്കമായി. 2019 ജൂൺ മാസം
29 ന് ആണ് പദ്ധതി ആരംഭിച്ചത്.
ഒരു വർഷത്തേക്ക് ആണ് ഇൗ പദ്ധതിയുടെ കാലാവധി ഇപ്പൊൾ നിശ്ചയിച്ചിരിക്കുന്നത്.
ലെനി പീറ്റേഴ്സ് ഫൗണ്ടേഷന്റെ സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെ തിരുനാൾ ദിവസം തന്നെ ഇൗ സത്കർമ്മം ആരംഭിക്കാൻ സാധിച്ചത് ദൈവാനുഗ്രഹം ആണെന്ന് ഫൗണ്ടേഷന്റെ ഭാരവാഹികൾ അറിയിച്ചു.
മരിയനാട് ഇടവകയിലെ സഹവികാരി മനീഷ് പീറ്റർ അച്ചന്റെ സാനിധ്യത്തിൽ ധനസഹായം കുടുംബങ്ങൾക്ക് കൈമാറി.