Contact
Submit Your News
Thursday, June 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ആർച്ച്ബിഷപ് ദിക്വാത്രോ ഇനി ബ്രസീലിലേക്ക്

var_updater by var_updater
29 August 2020
in International
0
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യയുടേയും നേപ്പാളിന്റെയും അപ്പോസ്തലിക പ്രതിനിധിയായ ആർച്ച്ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോ ഇനി തെക്കേ അമേരിക്കയിലെ വിശ്വാസി സമൂഹത്തെ പ്രതിനിധീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവിനു ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകി. എന്നാൽ ഇന്ത്യയിലെ അദ്ദേഹത്തിന്റെ പിന്ഗാമിയെക്കുറിച്ചു വത്തിക്കാൻ തീരുമാനമെടുത്തിട്ടില്ല എന്ന് സിബിസിഐ അറിയിച്ചു.

2017 ജനുവരി 21ന് ഇന്ത്യയിലേക്ക് നിർദ്ദേശിക്കപ്പെട്ട അദ്ദേഹം അതേവർഷം മാർച്ച് 29 ന് ഇന്ത്യൻ പ്രസിഡന്റിനും ജൂൺ 6 ന് നേപ്പാൾ സർക്കാരിനും തന്റെ യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു തന്റെ ഔദ്യോഗിക ഭരണനിർവ്വഹണം ആരംഭിച്ചു. ഇന്ത്യ സന്ദർശിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ താൽപ്പര്യത്തെക്കുറിച്ചുള്ള വാർത്തകൾക്കിടയിലാണ് ആർച്ച്ബിഷപ് ദിക്വാത്രോ ഇന്ത്യയിലെത്തിയത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ മൂന്നുവര്ഷത്തിനിപ്പുറവും ഈ വിഷയത്തിൽ ഇന്നും മെല്ലെപ്പോക്ക് മാത്രമാണ് എന്നതാണ് ദുഃഖകരം.

1954 മാർച്ച് 18 ന് വടക്കൻ ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയുടെ തലസ്‌ഥാനവും ഏറ്റവും വലിയ നഗരവുമായ ബൊളോണയിലാണ് അദ്ദേഹത്തിന്റെ ജനനം. 1981 ഓഗസ്റ്റ് 24 ന് പൗരോഹിത്യം സ്വീകരിച്ചു. റാഗുസ രൂപതയിലായിരുന്നു അദ്ദേഹത്തിന്റെ സേവനം. 2005 ഏപ്രിൽ 2ന് പനാമയിലേക്ക് അപ്പോസ്തോലിക പ്രതിനിധിയായും ആർച്ച്ബിഷപ്പായും അദ്ദേഹം നിയമിതനായി. ഒമ്പത് വർഷത്തോളം തെക്കേ അമേരിക്കയിലെ ബൊളീവിയയുടെ അപ്പോസ്തലിക പ്രതിനിധിയായി സേവനമനുഷ്ഠിച്ച ശേഷമാണ് 2016ൽ അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇപ്പോൾ പോളണ്ടിലെ പ്രതിനിധിയായ ആർച്ച്ബിഷപ് സാൽവത്തോരെ പിനാക്കിയോ ആയിരുന്നു അദ്ദേഹത്തിന്റെ മുൻഗാമി.

അദ്ദേഹത്തിന്റെ സേവനകാലം ഭാരതത്തിലെ കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം പ്രക്ഷുബ്ധമായിരുന്നു. വിവിധ മെത്രാന്മാരും പുരോഹിതന്മാരും ഉൾപ്പെട്ട അഴിമതികളും പരാതികളും മറ്റും കൈകാര്യം ചെയ്യുന്നതിലെ നിഷ്‌ക്രിയത്വമാണ് അദ്ദേഹത്തെ വിമർശനത്തിനു ഇടയാക്കിയത്. ആർച്ച്ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് ഒരുകൂട്ടം അല്മായർ രംഗത്തുവന്നിരുന്നു. തന്റെ സേവനകാലത്തിനിടയ്ക്ക് 2 തവണ തിരുവനന്തപുരം അതിരൂപതയിലേക്ക് കടന്നുവന്നു.

വത്തിക്കാന് ന്യൂഡൽഹിയിൽ ഒരു പ്രതിനിധി കാര്യാലയവും ഇന്ത്യക്ക് സ്വിറ്റ്സർലൻഡിലെ ബേണിൽ ഒരു നയതന്ത്ര കാര്യാലയവും വത്തിക്കാന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയതിന്റെ തൊട്ടടുത്ത വർഷമാണ് – 1948 ജൂൺ 12 – വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഔദ്യോഗികമായി ആരംഭിച്ചത്. എന്നാൽ 1881 മുതൽ ഇന്ത്യയിൽ ഒരു അപ്പോസ്തലിക പ്രതിനിധി സംഘവും പ്രവർത്തനമേഖലയും നിലവിലുണ്ടായിരുന്നു.

Prem Bonaventure

Tags: Indian ChurchVatican
Previous Post

മണ്ണിന്റെ മക്കൾ

Next Post

വിശുദ്ധിയുടെ അടയാളം അണിഞ്ഞ് അവർ 6 പേർ

Next Post

വിശുദ്ധിയുടെ അടയാളം അണിഞ്ഞ് അവർ 6 പേർ

Please login to join discussion
No Result
View All Result

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • സ്പെയിൻ സന്ദർശനത്തിൽ സമാധാനത്തിനും മനുഷ്യാന്തസിനും ആഹ്വാനവുമായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.