ലിഫ അക്കാദമിക്ക് പുതിയ വെബ് സൈറ്റ്
തിരുവനന്തപുരം അതിരൂപതയുടെ സ്വപ്ന പദ്ധതിയായ ഫുട്ബോള്‍ അക്കാദമിയുടെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ലിഫയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്ന വെബ് സൈറ്റില്‍ ലിഫയുടെ അഭിമാന താരങ്ങളെയും അവരുടെ വളര്‍ച്ചയിലെ വഴിത്താരകളെയും കാണാനാകും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലിത്തയും അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും വിഖ്യാത ഫുട്ബോള്‍ കോച്ച് ശ്രീ. സാവിയോ മെദേറയും പങ്കെടുത്തു. ആള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ടെക്നിക്കല്‍ ഡയറക്റ്ററായ ശ്രീ. സാവിയോ മെദേറയാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. ചടങ്ങില്‍ മോണ്‍സിഞ്ഞോര്‍ വില്‍ഫ്രഡ് സന്ദേശം നല്‍കി. ലിഫാ ഡയറക്റ്റര്‍ ഫാ. റോഷന്‍ കൃതജ്ഞതയര്‍പ്പിച്ച് സംസാരിച്ചു.