“പൗരോഹിത്യത്തിന്റെ ആനന്ദം” എന്ന വിഷയം ആസ്പദമാക്കി ജനുവരി 28 മുതൽ 31 വരെ വേളാങ്കണ്ണിയിൽ വച്ച് നടത്തപ്പെട്ട സിഡിപിഐ കോൺഗ്രസ് ശ്രദ്ധേയമായി.
സിഡിപിഐയെ രാജ്യത്തെ പുരോഗമന ചിന്താഗതിയുള്ള രൂപത പുരോഹിതരുടെ കൂട്ടായ്മയായി കണക്കാക്കുന്നു. കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് (സിസിബിഐ) അംഗങ്ങളായ നിരവധി ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും കോൺഗ്രസിൽ പങ്കെടുകയും ആശയങ്ങൾ പങ്കുവച്ച് എല്ലാവരെയും അനുഗ്രഹിക്കുകയും ചെയ്തതയി സിസിബിഐ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ റെയ്മണ്ട് ജോസഫ് അറിയിച്ചു.
സി.ഡി.പി.ഐയുടെ പ്രസിഡന്റ് ഫാ. മൈക്കിൽ അനി, വൈസ് പ്രസിഡന്റ് ഫാദർ ഫിലോമിൻ ഡോസ്
എന്നിവരുടെ നേതൃത്വത്തിൽ
രക്ഷാധികാരികളായ ശിവഗംഗൈയിലെ ബിഷപ്പ് ജെബലാമൈ സുസൈമാനിക്കം, വാറംഗലിലെ ബിഷപ്പ് ഉടുമല ബാല എന്നിവരുടെ
ആത്മീയ ശിക്ഷണത്തിലുമാണ് ഇൗ ഒത്തുചേരൽ സാധ്യമായത്.
സിഡിപിഐ 2001 ൽ ആരംഭിച്ചു. 2008 ൽ രൂപത പുരോഹിതരുടെ കൂട്ടായ്മയായി സിസിബിഐ അംഗീകരിക്കുകയും അതിന്റെ പുതുക്കിയ ചട്ടങ്ങൾ 2014 ൽ അംഗീകരിക്കുകയും ചെയ്തു. പുരോഹിതന്മാർക്കിടയിൽ ഐക്യം വളർത്തിയെടുക്കുന്നതിലൂടെ ബന്ധം ശക്തിപ്പെടുത്തുക, മെത്രാന്മാരും പുരോഹിതന്മാരും തമ്മിലുള്ള സാഹോദര്യം വർദ്ധിപ്പിക്കുക, ഇടയ ആത്മീയതയ്ക്കും കാലങ്ങൾക്കും അടയാളങ്ങൾക്കും അനുസൃതമായി നിരന്തരമായ രൂപീകരണം തുടരുക, പുരോഹിതന്മാർക്കിടയിൽ ഇടയബന്ധം വിപുലീകരിക്കുക, പ്രാദേശിക രൂപത്തിലും സാർവത്രിക സഭയിലും ദൈവഭരണം സാക്ഷാത്കരിക്കുന്നതിന് ബന്ധപ്പെട്ട രൂപതകളും പരസ്പര പിന്തുണയുടെ ഒരു ശൃംഖല സൃഷ്ടിക്കുക എന്നിവയാണ് സിഡിപിഐയുടെ ലക്ഷ്യങ്ങൾ.
അസോസിയേഷന്റെ ഒരു നാഴികക്കല്ലാണ് 2010 ൽ അന്നത്തെ സെക്രട്ടറി ഫാദർ ജോൺ കുലന്തായ് വൈലങ്കണ്ണിയിൽ സംഘടിപ്പിച്ച നാഷണൽ കോൺഗ്രസ് ഓഫ് പ്രീസ്റ്റ്സ്, ഇതിന് ലഭിച്ച സ്വീകാര്യത രൂപത പുരോഹിതന്മാർക്കിടയിൽ സാഹോദര്യ ഐക്യത്തിന്റെയും ഇടയ തീക്ഷ്ണതയുടെയും ആവേശം പകർന്നു.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പുരോഹിതരുടെ അഭ്യർഥന മാനിച്ച് സിസിബിഐയും കമ്മീഷൻ ഫോർ വോക്കേഷൻസ്, സെമിനാരികൾ, പുരോഹിതന്മാർ, എന്നിവർ ചേർന്ന് സിഡിപിഐ നാഷണൽ കൗൺസിൽ രൂപത പുരോഹിതരുടെ രണ്ടാമത്തെ ദേശീയ കോൺഗ്രസ് വൈലങ്കണ്ണി ദേവാലയ പരിസരത്ത് സംഘടിപ്പിച്ചു.
പുരോഹിത ഐക്യം പൗരോഹിത്യത്തിന്റെ ആനന്ദം എന്നിവ ലക്ഷ്യം വച്ചാണ് മുഴുവൻ കോൺഗ്രസും ഒരുക്കിയത്. ഓരോ ദിവസത്തെയും ഉപവിഷയങ്ങൾ ക്രിസ്തുവിനെ ആഘോഷിക്കുന്നതിലെ സന്തോഷം, ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിലെ സന്തോഷം, സന്തോഷത്തിന്റെ സന്ദേശവാഹകർ എന്നിവയാണ്. എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള പുരോഹിതന്മാർ പൗരോഹിത്യത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനുള്ള ഒരു സെഷനോടെ പരിപാടി ആരംഭിച്ചു. നാല് പാനൽ ചർച്ചകളും ഉണ്ടായിരുന്നു. ആദ്യത്തേത് പൗരോഹിത്യത്തിന്റെ സന്തോഷം സ്വയം തിരിച്ചറിയുക, രണ്ടാമതായി മറ്റുള്ളവർ പൗരോഹിത്യത്തെ തിരിച്ചറിയുക, മൂന്നാമത്തേത് സന്തോഷകരമായ സമുദായങ്ങൾ കെട്ടിപ്പടുക്കുന്നതിൽ രൂപത വൈദികരുടെ പങ്ക്, നാലാമത്തേത് രൂപത വൈദികരുടെ പുതിയ ശുശ്രൂഷാ മേഖലകൾ എന്നിവയായിരുന്നു.
ഭാരതത്തിലെ 132 ലാറ്റിൻ രൂപതകളിൽ നിന്നും 91 രൂപതകളെ പ്രതിനിധീകരിച്ച് 700 വൈദീകർ സമ്മേളനത്തിൽ പങ്കെടുത്തു.