ബോണക്കാട് കുരിശുമല തീർത്ഥാടന കേന്ദ്രം ദൈവാലയത്തിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ. റോബി ചക്കലയ്ക്കൽ ഒ. എസ്. ജെ. തിരുനാളിന് ആരംഭം കുറിച്ചു കൊണ്ടുള്ള പതാക ഉയർത്തി. ചുള്ളിമാനൂർ ഫെറോന വികാരിയും ബോണക്കാട് കുരിശുമല റെക്ടറുമായ വെരി റവ. ഫാ. അനിൽ കുമാർ എസ് എം മുഖ്യകർമ്മികനായിരുന്നു. റവ. ഫാ. പ്രവീൺ പോൾ മണ്ണാമുറി ഒ.എസ്.ജെ വചനസന്ദേശം നൽകി.