പള്ളം ഫ്രാന്‍സീസ് സേവ്യറിന്‍റെ നാമത്തിലുള്ള പുതിയ പള്ളി ഇക്കഴിഞ്ഞ തിങ്കളാഴ്ച ആശീര്‍വ്വദിച്ചു. അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഫെറോനാ വികാരി ഫാ. ബേബി ബെവിന്‍സണ്‍, മോണ്‍സിഞ്ഞോര്‍ വില്‍ഫ്രഡ്, ഇടവക വികാരി ഫാ. ആന്‍ഡ്രൂസ് ഐ. വി. ഡി. എന്നിവര്‍ സന്നിഹിതരായിരുന്നു.