വത്തിക്കാൻ സിറ്റി, – 2006 ൽ അന്തരിച്ച ഇറ്റാലിയൻ കൗമാരക്കാരനും കമ്പ്യൂട്ടർ പ്രോഗ്രാമറുമായ വാഴ്ത്തപ്പെട്ട കാർലോ അക്ക്യൂട്ടിസിന്റെ മധ്യസ്ഥതയ്ക്ക് കാരണമായ അത്ഭുതം വത്തിക്കാൻ ശനിയാഴ്ച അംഗീകരിച്ചതോടെ ന്യൂജെന്‍ യുവാവ് അള്‍ത്താരവണക്കത്തിന് .
2013 ൽ പാൻക്രിയാസിലെ അപകടകരമായ അസുഖം മൂലം ബുദ്ധിമുട്ടിയ ഒരു ബ്രസീലിയൻ കുട്ടി സുഖപ്പെട്ടതാണ് അത്ഭുതമായി അംഗീകരിക്കപ്പെട്ടത്. കഴിഞ്ഞ നവംബറിൽ വിശുദ്ധീകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിൻ് മെഡിക്കൽ കൗൺസിൽ അത്ഭുതത്തെക്കുറിച്ച് റിപ്പോർട്ട് നൽകി.
ഫെബ്രുവരി 21 ന് വിശുദ്ധീകരണനടപടികള്‍ക്കായുള്ള കോൺഗ്രിഗേഷൻ സമര്‍പ്പിച്ച അത്ഭുതത്തിന് ഫ്രാൻസിസ് പാപ്പ അംഗീകാരം നല്‍കിയതോടെ, അക്യുറ്റിസിന്‍റെ നാമകരണ നടപടികള്‍ വേഗത്തിലായി.
അസീസിയിൽ വച്ച് ബെയാറ്റിഫിക്കേഷൻ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അവിടുത്തെ സെന്റ് മേരി മെജോറെ പള്ളിയിലാണ് അക്യുറ്റിസിനെ ഇപ്പോൾ സംസ്കരിച്ചിരിക്കുന്നത്.
15-ാം വയസ്സിൽ രക്താർബുദം ബാധിച്ച് മരണമടഞ്ഞ അക്ക്യൂട്ടിസ് തന്റെ രോഗവും വേദനകളും പാപ്പായ്ക്കും സഭയ്ക്കും വേണ്ടി സമർപ്പിച്ചു. ഇറ്റാലിയൻ മാതാപിതാക്കൾക്ക് 1991 മെയ് 3 ന് ലണ്ടനിൽ ജനിച്ച അദ്ദേഹം മിലാനിലാണ് ജീവിച്ചത്. ചെറുപ്പം മുതലേ ഭക്തനായ ഒരു കുട്ടിയായിരുന്നു അക്ക്യൂട്ടിസ്. അനുദിന ദിവ്യബലിയിൽ പങ്കെടുക്കുകയും ജപമാല ചൊല്ലുകയും ആഴ്ചതോറും കുമ്പസാരിക്കുകയും ചെയ്തിരുന്നു.
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് അസാധാരണ പ്രതിഭാശാലിയായ അക്യുറ്റിസ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ പട്ടികപ്പെടുത്തുന്ന ഒരു വെബ്‌സൈറ്റ് സ്വന്തമായി വികസിപ്പിച്ചെടുത്തു. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ഉയർത്തിക്കാട്ടുന്ന അന്താരാഷ്ട്ര എക്സിബിഷനായ ദി യൂക്കറിസ്റ്റിക് മിറക്കിൾസ് ഓഫ് വേൾഡിന്റെ പ്രാരംഭം തന്നെ ഈ വെബ്സൈറ്റായിരുന്നു.